തിരുവനന്തപുരം: കോളജ് പ്രിന്‍സിപ്പല്‍ നിയമനക്കേസില്‍ സംസ്ഥാന സര്‍ക്കാരിനു തിരിച്ചടി. 43 അംഗ അന്തിമ പട്ടികയില്‍നിന്ന് നിയമനം നടത്തണമെന്ന് കേരള അഡിസ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടു. രണ്ട് ആഴ്ചയ്ക്കുള്ളില്‍ നിയമനം നടത്തണമെന്നും ഉത്തരവുണ്ട്.
ഇതുവരെ യോഗ്യത നേടിയവരെ ഉള്‍പ്പെടുത്തി പുതിയ നിയമനം നടത്താന്‍ ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. 43 അംഗ പട്ടികയെ കരടുപട്ടികയാക്കാനായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം. 43 അംഗ പട്ടികയില്‍നിന്ന് താല്‍കാലിക നിയമനം നടത്തണമെന്ന് ട്രിബ്യൂണല്‍ ഉത്തരവിട്ടു. പുതിയ സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നിയമന പ്രക്രിയ നടത്തണം. യോഗ്യരായ എല്ലാവരെയും ഉള്‍പ്പെടുത്തി വേണം പുതിയ പട്ടിക തയ്യാറാക്കാന്‍. ഈ പട്ടികയില്‍നിന്ന് നിയമനം നടത്തുന്നതുവരെ താല്‍ക്കാലിക ചുമതല തുടരുമെന്നും കേരള അഡിസ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അറിയിച്ചു.
അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധിയില്‍ കൂടുതല്‍ വിശദാംശങ്ങള്‍ മനസ്സിലാക്കിയശേഷം പ്രതികരിക്കാമെന്ന് മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. വിധി എന്തായാലും സര്‍ക്കാര്‍ നടപ്പിലാക്കും. അതാണ് സര്‍ക്കാരിന്റെ നയമെന്നും അവര്‍ വ്യക്തമാക്കി.
Comments are closed for this post.