തിരുവനന്തപുരം: പേപ്പട്ടി ശല്യത്തെത്തുടര്‍ന്ന് തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിന് ഇന്ന് അവധി പ്രഖ്യാപിച്ചു.
കഴിഞ്ഞദിവസം കാമ്പസില്‍ കയറിയ പേപ്പട്ടി നിരവധി തെരുവുനായ്ക്കളെ കടിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് തിങ്കളാഴ്ച കോളേജ് അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത്.
അതേസമയം, പരീക്ഷകള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ക്യാംപസിനകത്തുള്ള പട്ടികളെ പിടികൂടാന്‍ തിരുവനന്തപുരം നഗരസഭയില്‍ നിന്നും ഇന്ന് ജീവനക്കാര്‍ വരുന്നുണ്ട്. പട്ടികളെ എല്ലാം ഇന്ന് തന്നെ പിടികൂടി ക്യാംപിലേക്ക് മാറ്റാനാണ് പദ്ധതി.
Comments are closed for this post.