കോയമ്പത്തൂർ: കോയമ്പത്തൂർ മേഖലയിൽ ഒരു മാസത്തിനിടെ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞത് ആറ് ആനകൾ. പൂച്ചിയൂരില്‍ ഇന്ന് കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞതാണ് ഒടുവിലത്തെ സംഭവം. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയാണ് വൈദ്യുതിത്തൂണ്‍ ശരീരത്തില്‍ വീണ് ചരിഞ്ഞത്. ഇതോടെ ചരിഞ്ഞ ആനകളുടെ എണ്ണം ആറായി.
ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകളാണ് ചരിഞ്ഞത്. സുരക്ഷക്കായി പ്രദേശത്ത് സ്ഥാപിച്ച വൈദ്യുതി സുരക്ഷാ ലൈനിൽ തട്ടിയാണ് അപകടം. വൈദ്യുതിത്തൂണ്‍ മറികടന്ന് പോകുന്നതിനിടെയാണ് അപകടം ഉണ്ടാകുന്നത്.
പതിനേഴ് ഹെക്ടര്‍ കൃഷിയിടമാണ് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ആനക്കൂട്ടം തകര്‍ത്തത്. വനം വകുപ്പും നാട്ടുകാരും പ്രതിരോധം തീര്‍ക്കുന്നതിനിടെയാണ് അത്യാഹിതമുണ്ടായത്. പൂച്ചിയൂരിലെ ജനവാസമേഖലയിലും കൃഷിയിടത്തിലും കാട്ടാനകളുടെ സാന്നിധ്യം പതിവായിരുന്നു.
അതേസമയം, ഇന്ന് കണ്ടെത്തിയ ആനയുടെ മൃതദേഹം വനമേഖലയില്‍ നിന്നും അധികദൂരയല്ലാത്ത സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് ഉണ്ടായിരുന്നത്. പെരിയനായ്ക്കന്‍പാളയം റേഞ്ച് വനപാലകസംഘം സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു. വൈദ്യുതാഘാതമേറ്റുള്ള അപകടമാണെന്ന് സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ അന്വേഷണമുണ്ടാകുമെന്ന് വനംവകുപ്പ് അറിയിച്ചു.
Comments are closed for this post.