റിയാദ്: സഊദിക്കതിരെ യമനിലെ ഹൂതികൾ വീണ്ടും ആയുധങ്ങൾ ഘടിപ്പിച്ച ഡ്രോൺ വിക്ഷേപിച്ചു. എന്നാൽ, ഹൂതികളുടെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും ലക്ഷ്യ സ്ഥാനം എത്തും മുമ്പ് തന്നെ ആയുധ ഡ്രോൺ തകർത്തതായി അറബ് സഖ്യ സേന അറിയിച്ചു. ഏതാനും ദിവസങ്ങളായി സഊദിക്കെതിരെ യമനിലെ ഇറാൻ അനുകൂല ഹൂതികൾ തുടർച്ചയായി ആക്രമണം നടത്തി വരികയാണ്.
കഴിഞ്ഞയാഴ്ച്ച അബഹ വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ യാത്ര വിമാനത്തിന് തീ പിടിച്ചിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ വീണ്ടും ഇതേ വിമാനത്താവളത്തിന് നേരെ ആക്രമണങ്ങൾ നടന്നിരുന്നു. കൂടാതെ, ഓരോ ദിവസവും നിരവധി തവണ ഡ്രോൺ, മിസൈൽ സഊദിക്കെതിരെ വിക്ഷേപിച്ചെങ്കിലും സഊദി നേതൃത്വത്തിലുള്ള സഖ്യ സേന കൃത്യമായി ഇവ തകർക്കുന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
സഊദി ജനവാസ മേഖല കേന്ദ്രീയകരിച്ച് നടക്കുന്ന ആക്രമണ ശ്രമം അന്തരാരാഷ്ട്ര യുദ്ധ കുറ്റമാണെന്ന് സഖ്യ സേന പറഞ്ഞു.
Comments are closed for this post.