2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

പാലക്കാട് സഹകരണ ബാങ്ക് കുത്തിത്തുറന്ന് വന്‍കവര്‍ച്ച; 7 കിലോയിലധികം സ്വര്‍ണം നഷ്ടമായി

പാലക്കാട്: പാലക്കാട്ട് ബാങ്ക് കുത്തിത്തുറന്ന് കവര്‍ച്ച. പാലക്കാട് ചന്ദ്രനഗറിലെ സഹകരണ ബാങ്കിന്റെ ലോക്കര്‍ തകര്‍ത്ത് സ്വര്‍ണ്ണവും പണവും കവര്‍ന്നു.മരുതറോഡ് കോ ഓപ്പറേറ്റീവ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയിലാണ് കവര്‍ച്ച നടന്നത്.

തിങ്കളാഴ്ച ബാങ്ക് തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി തിരിച്ചറിഞ്ഞത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സ്‌ട്രോംഗ് റൂമിന്റെ അഴികള്‍ മുറിച്ച് മാറ്റുകയായിരുന്നു. ഏഴ് കിലോയിലധികം സ്വര്‍ണം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം.

സി.സി.ടി.വിയുടെ വയര്‍ കട്ട് ചെയ്തിരുന്നു. സി.സി.ടി.വിയുടെ മെമ്മറി കാര്‍ഡും മോഷണം പോയതായി സൂചന


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.