തിരുവനന്തപുരം: കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ പി.ജി ഡോക്ടര്‍മാര്‍ നടത്തുന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ ആണ് സമരം അവസാനിപ്പിക്കുന്നതെന്ന് സമരം നടത്തുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ രണ്ടാഴ്ചയിലധികമായി തുടരുന്ന സമരത്തിനാണ് സമാപ്തിയാകുന്നത്. സമരത്തിന്റെ ഫലമായി 307 ജൂനിയര്‍ ഡോക്ടര്‍മാരെയാണ് ഇതിനോടകം താല്‍ക്കാലികമായി നിയമിച്ചത്.
ഇന്നു മുതല്‍ രാവിലെ എട്ടു മുതല്‍ എല്ലാവരും ജോലിക്കെത്തും. കൂടുതല്‍ ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കും, സ്‌റ്റൈപ്പന്‍ഡില്‍ അപാകതകളുണ്ടെങ്കില്‍ പരിഹരിക്കും തുടങ്ങിയ ഉറപ്പുകള്‍ ലഭിച്ചതായാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. ജോലിഭാരം സംബന്ധിച്ച് കെ.എം.പി.ജി.എ വിശദമായ നിവേദനം സര്‍ക്കാരിന് നല്‍കും.
ഇക്കാര്യം പഠിക്കാനും റസിഡന്‍സി മാനുവല്‍ നടപ്പാകുന്നുവെന്ന് ഉറപ്പാക്കാനും സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യ മന്ത്രിയും ഉറപ്പ് നല്‍കിയിരുന്നു.
Comments are closed for this post.