2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കൊടകര കുഴല്‍പ്പണം ബി.ജെ.പി തെരഞ്ഞെടുപ്പിന് എത്തിച്ചത്, പ്രതിക്ക് സുരേന്ദ്രനുമായി അടുത്തബന്ധം; സാക്ഷികള്‍ പ്രതികളായേക്കാം: മുഖ്യമന്ത്രി

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണം ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പിന് വേണ്ടി എത്തിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കൊടകരക്കേസിലെ നാലാം പ്രതി ബി.ജെ.പി പ്രവര്‍ത്തകനാണ്. ധര്‍മരാജനും ബി.ജെ.പി അനുഭാവിയാണെന്നും കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധമുള്ളയാളുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊടകരക്കേസുമായി ബന്ധപ്പെട്ട് റോജി എം.ജോണ്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

തുടരന്വേഷണത്തില്‍ സാക്ഷികള്‍ തന്നെ പ്രതികളായേക്കാമെന്നും മുഖ്യന്ത്രി പറഞ്ഞു. അന്വേഷണം തുടരുകയാണ്. കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് യുഡിഎഫിന് അറിയാത്ത കാര്യമല്ലെന്നും മുഖ്യമന്ത്രിനിയമസഭയില്‍ പറഞ്ഞു.

   

എന്നാല്‍ കൊടകരകേസില്‍ കെ സുരേന്ദ്രന് രക്ഷപ്പെടാന്‍ എല്ലാവഴികളും ഒരുക്കിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.