
തിരുവനന്തപുരം: സി.എ.ജിക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കിഫ്ബിക്കെതിരായ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രമേയം. ചട്ടം 118 പ്രകാരമാണ് പ്രമേയം അവതരിപ്പിച്ചത്.
കിഫ്ബിയുമായ ബന്ധപ്പെട്ട് തയ്യാറാക്കിയ സി.എ.ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പല കാര്യങ്ങളും വസ്തുതാ വിരുദ്ധവും യാഥാര്‍ഥ്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കാതെയും വിവരമറിയിക്കാതെയുമാണ് സി.എ.ജി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്പ്പയാണെന്നും സര്‍ക്കാരിന്റെ അനിശ്ചിതകാല ബാധ്യതയല്ലെന്നുമുള്ള സി.എ.ജി നിഗമനം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പ്രമേയത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. കീഴ്വഴക്കം ലംഘിക്കുന്നതും ഭരണഘടനാ ലംഘനവുമാണ് പ്രമേയെന്ന് പ്രതിപക്ഷം ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ പോലും ചെയ്യാത്ത നടപടിയാണിതെന്ന് വി.ഡി സതീശന് എം.എല്‍.എ പറഞ്ഞു.