തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ചയും അവധിയാക്കണമെന്ന ഭരണ പരിഷ്‌ക്കര കമ്മീഷന്റെ ശുപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി.
പ്രവര്‍ത്തി ദിവസം 15 മിനിറ്റ് കൂട്ടി നാലാം ശനിയാഴ്ച അവധി എന്നായിരുന്നു ചീഫ് സെക്രട്ടറി സര്‍വീസ് സംഘടനകള്‍ക്ക് മുന്നില്‍ വച്ച നിര്‍ദ്ദേശം. ഭരണ പരിഷ്‌ക്കര കമ്മീഷന്റെതായിരുന്നു ശുപാര്‍ശ. എന്നാല്‍ എന്‍ജിഒ യൂണിയനും സെക്രട്ടറിയേറ്റ് സര്‍വീസ് അസോസിയേഷനും നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ത്തു. ഇതേ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം.
നാലം ശനി അവധി നടപ്പിലാക്കുന്നതിന് നിലവിലുള്ള ശമ്പളത്തോടെയുള്ള അവധി 20 ദിവസത്തില്‍ നിന്നും 15 ആക്കി കുറക്കുക, പ്രതിദിന പ്രവര്‍ത്തന സമയം രാവിലെ 10.15 മുതല്‍ 5.15 എന്നത് 10 മുതല്‍ 5.15 വരെയാക്കുക തുടങ്ങിയ വ്യവസ്ഥകളായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നത്. സര്‍ക്കാര്‍ ഈ വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ നാലാം ശനിയാഴ്ച അവധിയാക്കാനായിരുന്നു സര്‍ക്കാര്‍ തലത്തിലെ ആലോചന.
Comments are closed for this post.