2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ പത്തരമണിക്കൂര്‍ നീണ്ടു, മാധ്യമങ്ങളോട് പ്രതികരിക്കാതെ രവീന്ദ്രന്‍ മടങ്ങി

 

കൊച്ചി: ലൈഫ് മിഷന്‍ കള്ളപ്പണ ഇടപാടില്‍ ഇ.ഡി ചോദ്യം ചെയ്യുന്ന സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സി.എം.രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഇന്നു രാവിലെയാണ് ഹാജരായത്. ചോദ്യം ചെയ്യല്‍ പത്തരമണിക്കൂര്‍ നീണ്ടു. ചോദ്യം ചെയ്യലിനുശേഷം രവീന്ദ്രന്‍ ഇ.ഡി ഓഫിസില്‍ നിന്ന് പുറത്തിറങ്ങി.

 

   

മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. രവീന്ദ്രനെതിരായ സ്വപ്നയുടെ മൊഴി, ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്‌സപ്പ് സന്ദേശത്തിലെ രവീന്ദ്രന്റെ പേര് പരാമര്‍ശം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താനായിരുന്നു ഇ.ഡി ചോദ്യം ചെയ്യലിനു വിളിപ്പിച്ചത്. അതേ സമയം വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കൊച്ചിയിലെ ഇഡിക്കു മുന്നില്‍ രണ്ടാം തവണയാണ് രവീന്ദ്രന്‍ ഹാജരാകുന്നത്. കഴിഞ്ഞമാസം 27ന് കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാന്‍ ഇ.ഡി നോട്ടിസ് നല്‍കിയിരുന്നതാണ്. എന്നാല്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഔദ്യോഗിക തിരക്കുകളുണ്ടെന്നും അതിനാല്‍ സമയം നീട്ടി നല്‍കണമെന്നുമായിരുന്നു രവീന്ദ്രന്റെ ആവശ്യം. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ നോട്ടിസും ഇ.ഡി നല്‍കിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.