2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഏല്‍പ്പിച്ച ജോലികള്‍ കൃത്യമായി ചെയ്യുന്നില്ല; ജില്ലാ കളക്ടര്‍മാര്‍ക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കളക്ടര്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കളക്ടര്‍മാരുടേയും വകുപ്പ് മേധാവികളുടേയും യോഗത്തിലായിരുന്നു വിമര്‍ശനം.

ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യമായി ചെയ്യാത്തവരുണ്ട്.കാര്യങ്ങളില്‍ കൃത്യമായ ഫോളോ അപ് ഉണ്ടാകുന്നില്ല.എഡിഎം ഉള്‍പ്പെടെയുള്ള കീഴുദ്യോഗസ്ഥരോട് പറയാന്‍ പറയുന്ന കാര്യങ്ങളും ചില കളക്ടര്‍മാര്‍ അറിയിക്കാറില്ല .കളക്ടര്‍മാരെ ഫോണില്‍ കിട്ടാറില്ലെന്ന് പരാതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്നു ചീഫ് സെക്രട്ടറി വി.പി.ജോയ് ചൂണ്ടിക്കാട്ടി. ഇക്കാര്യം അടിയന്തരമായി പരിഹരിക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു.

മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പ് മേധാവിമാരുടെയും ജില്ലാ കളക്ടര്‍മാരുടെയും യോഗം . തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലാണ് നടക്കുന്നത്.2 ദിവസത്തെ യോഗത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണം, പേവിഷ പ്രതിരോധ കര്‍മ്മപദ്ധതി എന്നിവ പ്രധാന ചര്‍ച്ചയാകും. വകുപ്പുകളുടെ പ്രവര്‍ത്തന അവലോകനം, പുതിയ പ്രവര്‍ത്തനരേഖകള്‍, പദ്ധതികള്‍ എന്നിവയും ചര്‍ച്ചയാകും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.