തിരുവനന്തപുരം: മൈക്ക് വിവാദത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ കേസ് വേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. തുടര്‍നടപടികള്‍ വേണ്ടെന്നും സുരക്ഷാ വീഴ്ച്ച ഉണ്ടായോ എന്ന് പരിശോധിച്ചാല്‍ മാത്രം മതിയെന്നുമാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
ഉമ്മന്‍ചാണ്ടി അനുസ്മരണത്തിന് മൈക്ക് തകരാറിലായതിന് കഴിഞ്ഞ ദിവസമാണ് പൊലിസ് കേസെടുത്തത്. ആരും പരാതി നല്‍കാതെ പൊലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തത് വന്‍തോതില്‍ വിമര്‍ശനത്തിനും പരിഹാസത്തിനും ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പ്രതി പ്രവര്‍ത്തിച്ചുവെന്നാണ് എഫ്‌ഐആറിലുള്ളത്. എന്നാല്‍ എഫ്.ഐ.ആറില്‍ ആരെയും പ്രതിയാക്കിയിട്ടില്ല. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്കില്‍ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്‌നമുണ്ടാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു. മൈക്ക്, ആംബ്ലിഫയര്‍, വയര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് ഇലട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധന നടത്തും.
Comments are closed for this post.