തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദര്‍ശനം സംസ്ഥാനത്തിന് ഗുണം ചെയ്‌തെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദര്‍ശനം നടത്തിയത്. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങള്‍ പഠിക്കുകയായിരുന്നു യാത്രയുടെ പ്രധാനലക്ഷ്യം. യാത്രക്ക് ശേഷം ലഭിച്ച ആശയങ്ങള്‍ വിവിധ മേഖലകളില്‍ നടപ്പാക്കും.
മുഖ്യമന്ത്രിയുടെ ഫിന്‍ലാന്‍ഡ്, നോര്‍വെ, യുണൈറ്റഡ് കിംഗ്ഡം, വെയില്‍സ് തുടങ്ങിയ രാജ്യങ്ങളിടെ സന്ദര്‍ശനങ്ങള്‍ രാജ്യാന്തര ഏജന്‍സികളുടേയും സംസ്ഥാനത്തെ നിക്ഷേപകരുടേയും താല്‍പര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലെ വിദ്യാഭ്യാസം, വ്യവസായം, സാമൂഹിക സുരക്ഷാ പദ്ധതികള്‍, സംരംഭക്വം, ദുരന്തനിവാരണം, മത്സ്യബന്ധനം, ടൂറിസം എന്നീ മേഖലകളിലെ വിദഗ്ധരുമായി മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടത്തിയെന്നും രാജ്യങ്ങളിലെ വിവിധ സാങ്കേതിക സ്ഥാപനങ്ങളുമായി ചേര്‍ന്ന് അക്കാദമിക് എക്‌സ്‌ചേഞ്ചുകള്‍, സഹകരണ ഗവേഷണം, പഠനങ്ങള്‍ എന്നിവ ആരംഭിക്കാനും ഈ മേഖലകളില്‍ കേരളത്തിന് അനുയോജ്യമായ ചില മികച്ച രീതികള്‍ സ്വീകരിക്കാനും ചര്‍ച്ചയില്‍ തീരുമാനിച്ചതായും ധനമന്ത്രി പറഞ്ഞു.
പ്ലാനിങ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ മോണിറ്ററിങം വകുപ്പിന് കീഴില്‍ ഈ ആവശ്യത്തിനായി ഒരു കോര്‍പസ് ഫണ്ട് സൃഷിടിക്കാന്‍ 10 കോടി രൂപ അധികമായി നീക്കിവെക്കുന്നുവെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു,
Comments are closed for this post.