
തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് രാജിവെച്ച എ.കെ ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരുന്നതില്‍ തടസ്സമൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഫോണ്‍ കെണി കേസില്‍ അന്വേഷണം നടത്തിയ ജൂഡീഷല്‍ കമ്മിഷന് ശശീന്ദ്രനെതിരേ കുറ്റമൊന്നും കണ്ടെത്തിയിട്ടില്ല. ശശീന്ദ്രനെ ബോധപൂര്‍വം കുടുക്കാന്‍ ചാനല്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് കമ്മിഷന് കണ്ടെത്തിയത്. ശശീന്ദ്രനെതിരേ ശിപാര്ശകളുണ്ടെന്ന് ചില മാധ്യമങ്ങളില്‍ മാത്രമാണ് വാര്‍ത്ത കണ്ടതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളൊന്നും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, എ.കെ.ശശീന്ദ്രനെ മന്ത്രിയാക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും വി.എം.സുധീരനും. എ.കെ.ശശീന്ദ്രന് മന്ത്രി ആയാല്‍ അത് സര്‍ക്കാരിന് തിലകക്കുറിയാണെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കിയാല്‍ കേരള സമൂഹത്തോടുളള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
എ. കെ. ശശീന്ദ്രന് കമ്മിഷന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് വി.എം.സുധീരന് പറഞ്ഞു. ശശീന്ദ്രന് മന്ത്രിസ്ഥാനം ഒഴിഞ്ഞ അതേ സ്ഥിതി തന്നെയാണ് ഇപ്പോഴുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.