തിരുവനന്തപുരം: നാളെയും മറ്റന്നാളും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്നും എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. അവശ്യസര്‍വീസിന് മാത്രം ഇളവ് നല്‍കും. ബാക്കിയെല്ലാവരും നാളെ സമ്പൂര്‍ണ ലോക്ക് ഡൗണുമായി പൂര്‍ണമായി സഹകരിക്കണം.
കൂടുതല്‍ രോഗികളുള്ള ചില പ്രദേശങ്ങളില്‍ കൂടുതല്‍ ഗൗരവത്തോടെ ഇടപെടുമെന്നും നിയന്ത്രണം കര്‍ക്കശമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ടി.പി.ആര്‍ കൂടിയ ജില്ലകളില്‍ പരിശോധന കൂട്ടാന്‍ നിര്‍ദ്ദേശിച്ചു. കോഴിക്കോട് ഇക്കാര്യത്തില്‍ മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗം ബാധിച്ചവരെ സിഎഫ്എല്‍ടിസിയിലെത്തിക്കുന്നതിന് മികച്ച രീതിയാണ് ജില്ലയിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സംസ്ഥാനത്ത് പിന്തുടരാവുന്നതാണ്. കൂടുതല്‍ രോഗികളുള്ള ഇടങ്ങളില്‍ നടപ്പിലാക്കേണ്ട പരിപാടിയാണത്.
ജൂണ്‍ 16ന് ശേഷം സെക്രട്ടറിയേറ്റിലെ ആളുകള്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ക്ക് മുന്‍ഗണന നല്‍കും.
വാക്‌സീനേഷന്‍ ജനസംഖ്യയുടെ 25 ശതമാനം പേര്‍ക്ക് നല്‍കിയെന്ന് പറഞ്ഞ മുഖ്യമന്ത്രി രണ്ട് ദിവസത്തേക്കുള്ള വാക്‌സീന്‍ ഉണ്ടെന്നും അറിയിച്ചു. ആവശ്യത്തിനുള്ളത് കേന്ദ്രം നല്‍കുമെന്നതിലാണ് പ്രതീക്ഷ. രണ്ട് ഡോസ് എടുത്തവര്‍ക്ക് യാത്രക്കിടെ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമില്ലെന്നും നിര്‍ദ്ദേശിച്ചു.
Comments are closed for this post.