2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഉണ്ടായിരുന്നത് ഒരു സീറ്റ്: അതുതന്നെ കിട്ടുമോ? എന്നിട്ടും കേരളം ഭരിക്കാനിറങ്ങി ബി.ജെ.പി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു; ഇ ശ്രീധരന്‍, മന്ത്രിമാര്‍ ആരൊക്കെയാകും ?

  • ഉറ്റുനോക്കി സോഷ്യല്‍ മീഡിയ

കൊച്ചി: ഒരു സീറ്റായിരുന്നു ഉണ്ടായിരുന്നത്. അതുതന്നെ ചക്കയിട്ടപ്പോള്‍ കിട്ടിയ മുയലാണ്.
ഇനി തിരിച്ചുകിട്ടുമെന്നു ഒരുറപ്പുമില്ല. പക്ഷേ എന്നിട്ടും ബി.ജെ.പി കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാച്ചിരിക്കുന്നു. മന്ത്രിമാര്‍ ആരൊക്കെയാകുമെന്നാണിനി കേരളം കൗതുകത്തോടെ ഉറ്റുനോക്കുന്നത്.

മെട്രോമാന്‍ ഇ. ശ്രീധരനാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നാലെ അല്ലെന്ന് കേന്ദ്രമന്ത്രി സഹമന്ത്രി വി. മുരളീധരനും തിരുത്തുമായി വന്നു.
ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതില്‍ ബി.ജെ,പിയില്‍ കലഹം തുടങ്ങിയിരിക്കുന്നു.
ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറയുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുമായി താന്‍ സംസാരിച്ചുെവന്നും ഇ ശ്രീധരന്‍ മുഖ്യമന്ത്രിയാകാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് സുരേന്ദ്രന്‍ പറഞ്ഞതെന്നും വി. മുരളീധരന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാറില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയാവാന്‍ തയാറാണെന്ന്, നേരത്തെ ബി.ജെ.പിയില്‍ ചേരും മുമ്പ് തന്നെ ശ്രീധരന്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

ഇ.ശ്രീധരന്‍ കേരളത്തില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് കെ സുരേന്ദ്രന്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശ്രീധരന്റെ നേതൃത്വത്തില്‍ കേന്ദ്രവുമായി സഹകരിച്ച് പതിന്മടങ്ങ് ശക്തിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവാനാവുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ നിശ്ചയിട്ടു കഴിഞ്ഞു. ഇനി മന്ത്രിമാരേയും സ്പീക്കറേയും മറ്റും എപ്പോഴാണാവോ പ്രഖ്യാപിക്കുക എന്നാണ് സോഷ്യല്‍ മീഡിയയിലുയരുന്ന പരിഹാസം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.