2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പി.സി ജോര്‍ജിനെതിരേ മുഖ്യമന്ത്രി; വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല; വര്‍ഗീയ ശക്തികളോട് വിട്ട് വീഴ്ചയില്ലെന്നും പിണറായി

  • മുദ്യാവാക്യം വിളിച്ച കുട്ടിക്ക് ആപത്ത് അറിയില്ല

കൊച്ചി: പി.സി ജോര്‍ജിനെതിരേ മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍. വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്തും പറയാവുന്ന നാടല്ല കേരളം. വര്‍ഗീയ ശക്തികളോട് ഒരു തരത്തിലും ഉള്ള വിട്ട് വീഴ്ചയും ഉണ്ടാകില്ല. പി.സി ജോര്‍ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചു, നേരത്തെ ഒളിവില്‍ പോയത് പോലെ ഒളിവില്‍ പോകാന്‍ സാധ്യത ഇല്ല. ഇത് ഒരു സമീപനത്തിന്റെ പ്രശ്‌നമാണ്. കള്ള പ്രചാരവേലകള്‍ ഒന്നിന് പുറകെ ഒന്നായി വരുന്നു. രാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നു. ആക്രമണങ്ങള്‍ ബോധപൂര്‍വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കടുത്ത മത വിദ്വേഷം ഉയര്‍ത്തുന്ന മുദ്രാവാക്യം വിളിച്ചു. പൊലിസ് കേസ് എടുത്തു. മുദ്യാവാക്യം വിളിച്ച കുട്ടിക്ക് അതിന്റെ ആപത്ത് അറിയില്ല. കുട്ടിയെ ചുമലില്‍ എറ്റിയ ആളെ അറസ്റ്റ് ചെയ്തു. പരിപാടിയുമായി ബന്ധപ്പെട്ടവരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു.

ഇടതുപക്ഷ ജനാധിപത്യമുന്നണി മത നിരപേക്ഷ നയത്തില്‍ ഉറച്ചു നില്‍ക്കുന്നു. അത് കൊണ്ട് തന്നെ വര്‍ഗീയ ശക്തികള്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.