കൊച്ചി: കെ.എസ്.ഐ.ഡി.സി എം.ഡി എന്‍. പ്രശാന്തിനെതിരെ മുഖ്യമന്ത്രിയുടെ പരിഹാസം. വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്നല്ല ഐ.എ.എസുകാര്‍ പഠിക്കേണ്ടതെന്നും ആളുകളെ പറ്റിക്കാനല്ല വാട്‌സാപ്പില്‍ മെസേജുകള്‍ അയക്കേണ്ടതെന്നും എല്‍ഡിഎഫ് പൊതുയോഗത്തില്‍ പ്രശാന്തിനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചു. വാട്‌സാപ്പില്‍ എല്ലാവര്‍ക്കും മെസേജ് അയച്ച് തെളിവുണ്ടാക്കാന്‍ ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരില്‍ കടലാസുകള്‍ നീങ്ങുക ഫയലുകളായിട്ടാണ്. ആ ഫയല്‍ ഒരാളുടെ അടുത്തും ഈ പറയുന്ന കോര്‍പ്പറേഷന്‍ (കെ.എസ.്‌ഐ.ഡി.സി) അയച്ചിട്ടില്ല. ബന്ധപ്പെട്ട മന്ത്രിയോ സെക്രട്ടറിയോ ആരും ഒന്നു അറിയില്ല. വ്യക്തമായൊരു ഗൂഢലക്ഷ്യം ഇതിലുണ്ട്. ഇയാള്‍ എല്ലാവരേയും അറിയിച്ചു എന്നു തെളിവുണ്ടാക്കാന്‍ വേണ്ടി ഇത്തരം മെസേജുകള്‍ അയച്ചതാണെന്ന് അദ്ദേഹം തന്നെ പുറത്തു പറയുകയാണ്. എത്ര വലിയ ഗൂഢാലോചനയാണ് അരങ്ങേറിയതെന്ന് നോക്കൂ- പ്രശാന്തിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു.
Comments are closed for this post.