2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കാലാവസ്ഥാ വ്യതിയാനം: ദേശീയപക്ഷിയുടെ നിലനില്‍പ്പ് അപകടത്തില്‍

സി.പി സുബൈര്‍

മലപ്പുറം: കാലാവസ്ഥാ വ്യതിയാനം മയിലുകളുടെ നിലനില്‍പ്പിനെ പ്രതിസന്ധിയിലാക്കുന്നതായി പഠനം. കാലാവസ്ഥയിലുണ്ടായ മാറ്റം കടുത്ത ചൂടിന് കാരണമായതോടെ ആവാസവ്യവസ്ഥയും അപകടത്തിലാവുകയാണ്. അതേസമയം ചൂട് കൂടിയത് മയിലുകളുടെ വംശവര്‍ധനവിനും ഇടയാക്കിയിട്ടുണ്ട്. ഒരേസമയം വംശവര്‍ധനവും ഭക്ഷണക്ഷാമവുമായതോടെയാണ് ദേശീയ പക്ഷികളുടെ നിലനില്‍പ്പ്് അപകടത്തിലാകുന്നത്. അന്താരാഷ്ടട്രാ ശാസ്ത്ര പ്രസിദ്ധീകരണമായ കറന്റ് സയന്‍സിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നേരത്തേയുണ്ടായിരുന്ന എണ്ണത്തേക്കാള്‍ 20 ശതമാനമെങ്കിലും ഇവ വര്‍ധിച്ചിട്ടുണ്ട്. വ്യത്യസ്തതരം മരങ്ങളും ചൂടുള്ളതുമായ പ്രദേശങ്ങളിലാണ്് മയിലുകള്‍ കൂടുതലായും അധിവസിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ഇതിനു ഏറ്റവും അനുയോജ്യമായ സ്ഥലം പാലക്കാട് മാത്രമാണ്. ഇവിടെ ചൂലന്നൂര്‍, പുല്ലോട്, ചിറ്റൂര്‍ എന്നീ മേഖലകളിലാണ് കൂടുതല്‍ കാണപ്പെടുന്നത്്. എന്നാല്‍ ചൂലന്നൂര്‍ പക്ഷിസങ്കേതത്തില്‍ ഇവയുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരികയാണ്. പക്ഷികളെ ഏറെ കണ്ടുവന്നിരുന്ന ചിറ്റൂര്‍ മേഖലയിലും ഇവയുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്്.

ആവാസവ്യവസ്ഥക്ക് കാര്യമായ തകരാറില്ലാത്ത പുല്ലോട് എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഇവിടെ വ്യത്യസ്തതരം മരങ്ങളും കായ്ഫലങ്ങളും ധാരാളമുള്ളതിനാലാണ് ഇവ വര്‍ധിക്കാന്‍ കാരണം. ഇവിടത്തെ നാട്ടിന്‍പുറങ്ങളിലും കൃഷിസ്ഥലങ്ങളിലും വന്‍തോതില്‍ ഇവകളെ കണ്ടുവരുന്നുണ്ട്. നേരത്തെ മുന്നൂറിലേറെ മയിലുകളെ കണ്ടുവന്നിരുന്ന ചൂലന്നൂര്‍ പക്ഷിസങ്കേതത്തില്‍ ഇപ്പോള്‍ 200 എണ്ണമാണെന്ന് പഠനം വ്യക്തമാക്കുന്നു. സ്ഥിരമായ ആവാസവ്യവസ്ഥ തകര്‍ന്നതോടെ മയിലുകള്‍ കൂട്ടത്തോടെ നാട്ടിന്‍പുറങ്ങളിലും വയലുകളിലും വ്യാപകമായത് കര്‍ഷകര്‍ക്ക്് ഭീഷണിയായിരിക്കുകയാണ്. പാലക്കാടിന്റെ തന്നെ കിഴക്കന്‍ മേഖലയായ ആര്‍.വി പുതൂര്‍, എരുത്തേമ്പതി, ചിന്നമൂലത്തറ, വണ്ണാമട, തട്ടാന്‍ചള്ള, ഗോപാലപുരം എന്നിവിടങ്ങളില്‍ ഇപ്പോള്‍തന്നെ കര്‍ഷകരുടെ പ്രശ്‌നമായി മയിലുകള്‍ മാറിയിട്ടുണ്ട്്.

സംസ്ഥാനത്തിന്റെ മിക്ക നാട്ടിന്‍പുറങ്ങളിലും മയിലുകള്‍ കാണപ്പെടുന്നതിന് കാരണം സ്ഥിരമായ ആവാസവ്യവസ്ഥയുടെ നാശമാണെന്ന് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം അധ്യാപകനായ ഡോ. ബോബി ജോസ് പറഞ്ഞു. ഇത് സമീപഭാവിയില്‍ കടുത്ത പ്രതിസന്ധിയിലേക്കും കൃഷിക്കാരുടെ പ്രശ്്‌നങ്ങളിലേക്കും വഴിവയ്ക്കും. കാലാവസ്ഥാ വ്യതിയാനംമൂലം മയിലുകളുടെ ആവാസവ്യവസ്ഥയില്‍നിന്ന്് കായ്ഫലമുള്ള മരങ്ങള്‍ ഇല്ലാതാകുന്നത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.