2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ക്ലാറ്റ് കൗണ്‍സിലിങ്; രജിസ്‌ട്രേഷന്‍ ഡിസംബര്‍ 20 വരെ

ക്ലാറ്റ് കൗണ്‍സിലിങ്; രജിസ്‌ട്രേഷന്‍ ഡിസംബര്‍ 20 വരെ

24 ദേശീയ നിയമ സര്‍വ്വകലാശാലകളിലെ 2024-25 വര്‍ഷത്തെ ബാച്ച്‌ലര്‍, മാസ്റ്റര്‍ ബിരുദ കോഴ്‌സുകളിലേക്ക് ഈ മാസം 3ന് നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ (ക്ലാറ്റ്) ഫലം 10ന് പ്രസിദ്ധീകരിച്ചു. പ്രവേശന കൗണ്‍സിലിങ്ങിന് 20ന് രാത്രി 10 വരെ രജിസ്റ്റര്‍ ചെയ്യാം. വിദ്യാര്‍ഥികളെ ഇമെയില്‍/ എസ്.എം.എസ് വഴി വിവരം അറിയിച്ചിട്ടുണ്ട്.

പൂര്‍ണവിവരങ്ങള്‍ക്ക് https//consortiumofnlus.ac.in സൈറ്റിലെ CLAT 2024 ലിങ്ക് നോക്കാം. ഈ സൈറ്റിലൂടെയാണ് കൗണ്‍സിലിങ്ങിന് രജിസ്റ്റര്‍ ചെയ്യേണ്ടത്. 30,000 രൂപ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ ഫീ അടയ്ക്കണം. പട്ടിക, പിന്നോക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 20,000 രൂപ. ഈ തുക തിരികെ കിട്ടുന്ന സാഹചര്യവുമുണ്ട്.

താല്‍പര്യമുള്ള സ്ഥാപനങ്ങളുടെ പേരുകള്‍ മുന്‍ഗണനാക്രമത്തില്‍ സമര്‍പ്പിക്കാം. കൗണ്‍സിലിങ്ങിന് 5 റൗണ്ടുകളുണ്ട്. ആദ്യ 3 റൗണ്ടുകളില്‍ സീറ്റ് അലോട്ട് ചെയ്ത് കിട്ടിയാല്‍ 3 ഓപ്ഷനുകളിലൊന്ന് സ്വീകരിക്കണം.

  1. ഫ്രീസ്: കിട്ടിയത് മതി. അടുത്ത റൗണ്ടുകളില്‍ മാറ്റം വേണ്ട. കണ്‍ഫര്‍മേഷന്‍ ഫീ അടക്കണം.
  2. ഫ്‌ളോട്ട്: മുന്‍ഗണനയില്‍ ഏറ്റവും മുന്നിലുള്ളത് കിട്ടിയില്ല. അടുത്ത റൗണ്ടില്‍ മെച്ചമായ ഓപ്ഷനിലേക്ക് മാറ്റം കിട്ടിയാല്‍ കൊള്ളാം. കണ്‍ഫര്‍മേഷന്‍ ഫീ അടയ്ക്കണം. ആദ്യം സമര്‍പ്പിച്ച മുന്‍ഗണനാക്രമത്തില്‍, താഴെയുള്ള ഓപ്ഷനിലേക്ക് മാറ്റം കിട്ടില്ല. നാലാം റൗണ്ട് കഴിഞ്ഞാല്‍ ഫ്‌ളോട്ട് അവസാനിക്കും.
  3. എക്‌സിറ്റ്: ഏതെങ്കിലും ഘട്ടത്തില്‍ കൗണ്‍സിലിങ്ങില്‍ നിന്ന് വിട്ട് പോരണമെങ്കില്‍ ഇത് സ്വീകരിക്കാം. ഒരിക്കല്‍ ഫ്രീസോ, ഫ്‌ളോട്ടോ സ്വീകരിച്ച് കണ്‍ഫര്‍മേഷന്‍ ഫീ അടച്ചിട്ടുണ്ടെങ്കില്‍ അത് നഷ്ടപ്പെടും. അനുവദിച്ച അലോട്ട്‌മെന്റ് റദ്ദു ചെയ്ത് മറ്റൊരാള്‍ക്ക് നല്‍കും. ഇതിന് ശേഷം കൗണ്‍സിലിങ്ങില്‍ പ്രവേശിപ്പിക്കില്ല.

ആദ്യ 3 റൗണ്ടുകളില്‍ ഫ്രീസ്/ ഫ്‌ളോട്ട് സ്വീകരിക്കുന്നതിന് മുമ്പ് തിരികെകിട്ടാത്ത 20,000 രീപ കണ്‍ഫര്‍മേഷന്‍ ഫീ അടയ്ക്കണം.

അലോട്ട്‌മെന്റ് ലിസ്റ്റും, കണ്‍ഫര്‍മേഷന്‍ ഫീ അടക്കേണ്ട സമയക്രമവും ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ആദ്യ മൂന്ന് റൗണ്ടുകളിലെ അലോട്ട്‌മെന്റ് അനുസരിച്ച് ഫ്രീസ് സ്വീകരിച്ചവര്‍ മേയ് 14നകം യൂണിവേഴ്‌സിറ്റി ഫീയടക്കണം. നേരത്തെ അടച്ചിട്ടുള്ള രജിസ്‌ട്രേഷന്‍/ കണ്‍ഫര്‍മേഷന്‍ ഫീസ് കുറച്ച് ബാക്കി തുക യൂണിവേഴ്‌സിറ്റി ഫീയായി അടച്ചാല്‍ മതി. 5 റൗണ്ടുകള്‍ക്ക് ശേഷവും ഒഴിവുണ്ടെങ്കില്‍ അതത് സര്‍വ്വകലാശാലകള്‍ക്ക് അവയിലേക്ക് പ്രവേശനം നടത്താം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.