ന്യുഡല്‍ഹി: ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെ സംഘര്‍ഷം. വടക്കു പടിത്താറാന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍ പുരിയിലാണ് ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെ സംഘര്‍ഷം ഉണ്ടായത്. വൈകുന്നേരം ആറ് മണിയോടെയാണ് ഷോഷയാത്ര നടന്നത്. ഇതിന് നേരെ കല്ലേറ് നടന്നതായാണ് വിവരം. ഒരു പൊലിസുകാരന് പരുക്കേറ്റു. നിരവധി വാഹനങ്ങള്‍ തകര്‍ത്തു. കല്ലേറ് നടന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാവരും സമാധാനം പാലിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. കര്‍ശന സുരക്ഷയൊരുക്കാന്‍ ഡല്‍ഹി പൊലിസിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍ദ്ദേശം നല്‍കി.
ജഹാംഗീര്‍പുരിയില്‍ വന്‍ പൊലിസ് സന്നാഹത്തെ സുരക്ഷയ്ക്കായി സജ്ജമാക്കിയിട്ടുണ്ട്. പ്രദേശത്ത് അതീവ ജാഗ്രത നിര്‍ദ്ദേശമാണ് പൊലിസ് നല്‍കിയിരിക്കുന്നത്. സംഘര്‍ഷ പ്രദേശത്ത് 200 ദ്രുത കര്‍മ സേന അംഗങ്ങളെ നിയോഗിച്ചു. ഡ്രോണ്‍ നീരീക്ഷണവും തുടരുന്നുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് ദില്ലി പൊലിസ് അറിയിച്ചിട്ടുള്ളത്. മറ്റു പ്രശ്‌നങ്ങളിലേക്ക് പോകാതെ നോക്കാനാണ് ശ്രമം. ആക്രമണത്തിന് ആരെങ്കിലും മുതിര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മേഖലയില്‍ കൂടൂതല്‍ പൊലിസിനെ വ്യന്യസിച്ചിട്ടുണ്ടെന്നുമാണ് പൊലിസ് അറിയിക്കുന്നത്.
Comments are closed for this post.