2023 April 01 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഗര്‍ഭസ്ഥ ശിശു മരിച്ചതില്‍ പ്രതിഷേധം; ആശുപത്രിയില്‍ സംഘര്‍ഷം; ഡോക്ടര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്ക്

ഇടുക്കി: ഗര്‍ഭസ്ഥ ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയിലെ സബൈന്‍ സ്വകാര്യ ആശുപത്രിയില്‍ സംഘര്‍ഷം. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പേഴയ്ക്കാപ്പിള്ളി സ്വദേശിയായ യുവതിയുടെ കുഞ്ഞ് മരിച്ചത് ചികിത്സാപിഴവെന്ന് ആരോപിച്ചാണ് കുടുംബം ആശുപത്രിയിലെത്തിയത്. ഇതേതുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലും ഡോക്ടര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരുക്കേറ്റു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം. അഡ്മിറ്റ് ചെയ്ത ഉടന്‍ തന്നെ സ്‌കാനിങിന് വിധേയമാക്കിയിരുന്നതായും ഇതില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചതായി കണ്ടതോടെ ബന്ധുക്കളെ വിവരം അറിയിച്ചുവെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

മുന്‍പ് നടത്തിയ സ്‌കാനിങില്‍ പ്രശ്‌നം കണ്ടതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയോട് ഉടന്‍ അഡ്മിറ്റാകാന്‍ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ കുടുംബം ഇതിനുകൂട്ടാക്കാതെ വീട്ടിലേക്ക് പോകുകയായിരുന്നു. പിന്നീട് കുഞ്ഞിന് അനക്കമില്ലെന്ന് തോന്നിയാണ് ആശുപത്രിയിലെത്തിച്ചതെന്നും അധികൃതര്‍ പറഞ്ഞു.

എന്നാല്‍ സമയത്തിന് ചികിത്സ ലഭിക്കാത്തതാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.