വടകര: ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പഠിപ്പ് മുടക്ക് സമരം ആഹ്വാനം ചെയ്ത എസ്.എഫ്.ഐ പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ വടകരയില്‍ സംഘര്‍ഷം. വടകര എം.യു.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ചൊവ്വാഴ്ച്ച രാവിലെ സംഘര്‍ഷമുണ്ടായത്.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലിസ് ലാത്തിവീശി. 15 എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചിട്ടും സ്‌കൂളില്‍ ക്ലാസ് നടത്തുന്നതിനെതിരെ പതിനൊന്ന് മണിയോടെ എസ്.എഫ്.െഎക്കാര്‍ സ്‌കൂളിലേക്ക് പ്രകടനമായി എത്തി. ക്ലാസ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും സ്‌കൂള്‍ അധികൃതര്‍ തയാറായില്ല. ഇതോടെ ബഹളമായി. പ്രശ്‌നത്തില്‍ നാട്ടുകാര്‍ കൂടി ഇടപെട്ടതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു.
സ്ഥലത്ത് പൊലിസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ വടകരയില്‍ പ്രകടനം നടത്തി
Comments are closed for this post.