കോഴിക്കോട്: മേപ്പയ്യൂര്‍ കല്യാണ വീട്ടില്‍ കൂട്ടത്തല്ല്. വരന്റെയും വധുവിന്റെ വീട്ടുകാര്‍ തമ്മിലാണ് കൂട്ടത്തല്ലുണ്ടായത്. തിങ്കളാഴ്ച്ചയാണ് സംഭവം.
വടകരയില്‍ നിന്ന് വധുവിന്റെ വീട്ടിലെത്തിയ വരന്റെ വീട്ടുകാര്‍ എത്തിയതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. വരന്റെ ഒപ്പം വന്നവര്‍ വധുവിന്റെ വീട്ടില്‍ വച്ച് പടക്കം പൊട്ടിച്ചു. ഇതു വധുവിന്റെ വീട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ ഇത് കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. നാട്ടുകാര്‍ തന്നെ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചതിനാല്‍ പൊലിസ് കേസെടുത്തിട്ടില്ല.
Comments are closed for this post.