കൊച്ചി: ഏകീകൃത കുര്‍ബാനയെച്ചൊല്ലി സെന്റ് മേരീസ് ബസലിക്കയില്‍ സംഘര്‍ഷം. ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവര്‍ അള്‍ത്താരയിലേക്ക് തള്ളിക്കയറി. കുര്‍ബാന നടത്തിക്കൊണ്ടിരിക്കുന്ന വിഭാഗം വൈദികരെ തള്ളിമാറ്റി ബലിപീഠം തകര്‍ത്തു.
ഇന്നലെ വൈകിട്ട് ആരംഭിച്ച വൈദികരുടെ ജനാഭിമുഖ കുര്‍ബാന തുടരുന്നതിനിടെയാണ് ഇതിനെ എതിര്‍ത്ത് ഏകീകൃത കുര്‍ബാനയെ പിന്തുണയ്ക്കുന്നവരും പള്ളിയിലെത്തിയത്. പൊലിസെത്തി പള്ളിക്കുള്ളില്‍ നിന്ന് വൈദികരേയും വിശ്വാസികളെയും നീക്കി.
ആള്‍ത്താരയിലുണ്ടായിരുന്ന സാധനസാമഗ്രികളും വിളക്കുകളുമെല്ലാം പ്രതിഷേധക്കാര്‍ തകര്‍ത്തു.
പൊലീസ് നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്നും വിശുദ്ധ കുര്‍ബാനയെ അവഹേളിക്കാന്‍ പൊലിസ് കൂട്ടുനിന്നുവെന്നും വൈദികര്‍ ആരോപിച്ചു. അതേസമയം, ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് പൊലിസ് അറിയിച്ചു.
Comments are closed for this post.