2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സമാന്തര യോഗം വിളിച്ചതില്‍ നടപടി; സി.കെ നാണുവിനെ ജെ.ഡി.എസില്‍ നിന്ന് പുറത്താക്കി

സമാന്തര യോഗം വിളിച്ചതില്‍ നടപടി; സി.കെ നാണുവിനെ ജെ.ഡി.എസില്‍ നിന്ന് പുറത്താക്കി

ബെംഗളൂരു: മുതിര്‍ന്ന നേതാവ് സി.കെ.നാണുവിനെ ജെഡിഎസ്സില്‍നിന്നും പുറത്താക്കിയതായി പാര്‍ട്ടി ദേശീയ പ്രസിഡന്റ് എച്ച്.ഡി.ദേവെഗൗഡ. ജെഡിഎസ് ദേശീയ വൈസ് പ്രസിഡന്റ് സി.കെ.നാണു സമാന്തരയോഗം വിളിച്ചതാണു ദേവെഗൗയെ ചൊടിപ്പിച്ചത്. ബെംഗളൂരുവിലെ ജെ.പി. ഭവനില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ദേശീയ പ്രസിഡന്റ് പദവിയിലിരിക്കെ സമാന്തരയോഗം വിളിച്ചത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാണുവിനെ പുറത്താക്കിയതെന്ന് എച്ച്.ഡി. ദേവഗൗഡ അറിയിച്ചു.

കര്‍ണാടക ജെഡിഎസ് അധ്യക്ഷനായ സി.എം.ഇബ്രാഹിമിനെ നേരത്തെ ദേവെഗൗഡ പുറത്താക്കിയിരുന്നു.

സി.കെ. നാണുവും സി.എം. ഇബ്രാഹിമും ചേര്‍ന്നു ജെഡിഎസ്സില്‍ തങ്ങളെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ചിട്ടുണ്ട്. എന്നാല്‍ ഈ യോഗം പാര്‍ട്ടി വിരുദ്ധമാണെന്നും യോഗത്തിനു ദേശീയ നേതൃത്വത്തിന്റെ അംഗീകാരമില്ലെന്നും ദേവെഗൗഡ പറഞ്ഞു.

   

കേരളത്തില്‍ പാര്‍ട്ടി സ്വതന്ത്രനിലപാടെടുത്താണ് മുന്നോട്ടുപോകുന്നതെന്ന് ദേവഗൗഡ യോഗത്തില്‍ ആവര്‍ത്തിച്ചു. ജനുവരിയോടെ പുനഃസംഘടന നടത്തി എല്ലാ സംസ്ഥാനങ്ങളിലും പുതിയ കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കത്തിലാണ് ദേവഗൗഡ പക്ഷം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.