തിരുവനന്തപുരം:എപിജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല താത്കാലിക വൈസ് ചാന്‍സലര്‍ സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോയന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. പകരം ഡോ.എം എസ് രാജശ്രീയാണ് പുതിയ സീനിയര്‍ ജോയിന്റ് ഡയരക്ടര്‍.
ജോ.ഡയറക്ടര്‍ സ്ഥാനത്തിരിക്കെ സിസ തോമസിനെ കെടിയു വിസിയായി താത്കാലിമായി നിയമിച്ചത് ഗവര്‍ണറാണ്. ഈ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സുപ്രീംകോടതി നിയമനം റദ്ദാക്കിയതിനെ തുടര്‍ന്നാണ് രാജശ്രീക്ക് വി.സി. സ്ഥാനം നഷ്ടമായത്. തുടര്‍ന്നാണ് സിസ തോമസിനെ ഗവര്‍ണര്‍ നിയമിക്കുന്നത്.
Comments are closed for this post.