2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സിവില്‍ സര്‍വിസ്: ആദ്യഘട്ട പരീക്ഷ ഞായറാഴ്ച

അഖിലേന്ത്യ സര്‍ക്കാര്‍ സര്‍വിസുകളിലെ വിവിധ തസ്തികകളില്‍ യൂണിയന്‍ പബ്ലിക് സര്‍വിസ് കമ്മിഷന്‍ നടത്തുന്ന 2021 സിവില്‍ സര്‍വിസ് പരീക്ഷയുടെ ആദ്യഘട്ടം ഞായറാഴ്ച നടക്കും. രാവിലെ 9.30 മുതല്‍ 11.30 വരെയും ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 4.30 വരെയുള്ള രണ്ടു സെക്ഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിലെ പരീക്ഷാര്‍ഥികള്‍ക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നു സെന്ററുകളാണ് പരീക്ഷ എഴുതാനായി അനുവദിച്ചിട്ടുള്ളത്. കേരളത്തില്‍ 78 കേന്ദ്രങ്ങളില്‍ 32,945 പേരാണ് പരീക്ഷ എഴുതുന്നത്. സുഗമവും സുതാര്യവും കൃത്യവും സമാധാനപരവുമായ പരീക്ഷ നടത്തിപ്പിനായി യൂണിയന്‍ പബ്ലിക് സര്‍വിസ് കമ്മിഷനും കേരള സര്‍ക്കാരും വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.
 
 
പരീക്ഷ സമയത്തിന് 10 മിനിട്ട് മുമ്പ് ഹാളില്‍ പ്രവേശിക്കണം. ഹാള്‍ടിക്കറ്റില്‍ യു.പി.എസ്.സി അനുവദിച്ചിരിക്കുന്ന പരീക്ഷാകേന്ദ്രത്തില്‍ മാത്രമേ പരീക്ഷ എഴുതുവാന്‍ അനുവദിക്കുകയുള്ളു. 
ഡൗണ്‍ലോഡ് ചെയ്ത് എടുത്ത ഹാള്‍ടിക്കറ്റിനൊപ്പം അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നല്‍കിയ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡും കൂടി കൈയില്‍ കരുതേണ്ടതും ആവശ്യപ്പെടുമ്പോള്‍ ഇന്‍വിജിലേറ്ററെ കാണിക്കേണ്ടതുമാണ്. പരീക്ഷക്ക് എത്തുന്നവര്‍ കൃത്യമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. 
ബാഗുകള്‍, മൊബൈല്‍ ഫോണുകള്‍, കാമറകള്‍, ഇലക്‌ട്രോണിക് വാച്ചുകള്‍ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇലക്‌ട്രോണിക്, ഐ.ടി ഉപകരണങ്ങള്‍ പരീക്ഷാഹാളില്‍ അനുവദനീയമല്ല. പരീക്ഷാസമയം തീരുന്നതുവരെ ഒരു പരീക്ഷാര്‍ഥിയെയും പുറത്തു പോകുവാന്‍ അനുവദിക്കില്ല. 
ഉദ്യോഗര്‍ഥികള്‍ക്ക് യാത്ര ആവശ്യത്തിന് പൊതുഗതാഗതം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.