പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ചെറുവിമാനങ്ങള്‍ പറക്കുന്നത് വിലക്കണം; ഡി.ജി.പിക്ക് ശിപാര്‍ശ നല്‍കി സിറ്റി പൊലിസ്
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്ററുകളും ചെറുവിമാനങ്ങളും പറക്കുന്നത് വിലക്കണമെന്ന ശിപാര്‍ശയുമായി സിറ്റി പൊലിസ്. ഈ പ്രദേശം നോ ഫ്‌ളെയിങ് സോണ്‍ ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പൊലിസ് ആസ്ഥാനത്താണ് നിവേദനം നല്‍കിയത്. കഴിഞ്ഞ മാസം ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറത്തിയതിനെതിരെ ക്ഷേത്രസമിതി പരാതി നല്‍കിയിരുന്നു. നിലവില്‍ ഡ്രോണുകള്‍ക്ക് മാത്രമാണ് ക്ഷേത്രത്തിന് മുകളില്‍ പറക്കുന്നതിന് വിലക്കുള്ളത്.
ക്ഷേത്രത്തിന്റെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് പൊലിസിന്റെ പുതിയ നിര്‍ദേശം. ജൂലൈ 28നാണ് രാത്രി 7 മണിയോടെ സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റര്‍ ക്ഷേത്രത്തിന് മുകളിലൂടെ പറന്നത്. രാത്രി അഞ്ച് തവണയാണ് ഹെലികോപ്റ്റര്‍ പറന്നത്. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ച്ചയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സിറ്റി പൊലിസ് കമ്മീഷണര്‍ ഡി.ജി.പിക്ക് ശിപാര്‍ശ നല്‍കിയത്.
Comments are closed for this post.