ഇന്ത്യന്‍ വാഹന മാര്‍ക്കറ്റിലും ലോകത്ത് തന്നെയും തരംഗം സൃഷ്ടിക്കുകയാണ് ഇലക്ട്രിക്ക് വാഹനങ്ങള്‍. പ്രേത്യേകിച്ചും എസ്.യു.വി വാഹനങ്ങള്‍ കൂടിയാണെങ്കില്‍ അവ വിപണിയില്‍ വലിയ തോതിലുളള ചലനങ്ങള്‍ സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. എന്നാലിപ്പോള്‍ വിപണിയിലെത്തി വെറും പത്ത് മണിക്കൂര്‍ കൊണ്ട് തന്നെ വിറ്റുതീര്‍ന്ന ഒരു വാഹനത്തെ കുറിച്ചുളള വാര്‍ത്തകളാണ് വാഹന പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ തരംഗമായി നില്‍ക്കുന്നത്.സിട്രണ്‍ എന്ന കമ്പനി പുറത്തിറക്കിയ മൈ അമി ബഗ്ഗി മൈക്രോ എന്ന കുഞ്ഞന്‍ കാറാണ് വില്‍പനയിലെ ഈ പുതിയ ചരിത്രത്തിന്റെ സൃഷ്ടാക്കള്‍.
ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ പുറത്തിറക്കിയ ഈ കുഞ്ഞന്‍ കാറിന്റെ മികച്ച ലുക്ക് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
നേരത്തെ ഫ്രാന്‍സ്, സ്‌പെയ്ന്‍,ബെല്‍ജിയം എന്നിവിടങ്ങിളുലെ മാര്‍ക്കറ്റിലും ചൂടപ്പം പോലെ വിറ്റ്‌പോയിരുന്ന ഈ കാര്‍, സിട്രണ്‍ അടുത്തിടെ തെരെഞ്ഞെടുത്ത പല വിപണികളിലും ഒന്നിച്ച് വില്‍പ്പനക്കെത്തിച്ചപ്പോഴാണ് 10 മണിക്കൂറിനുളളില്‍ വിറ്റ് തീര്‍ന്നത്.നിലവില്‍ ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, ബെല്‍ജിയം, പോര്‍ച്ചുഗല്‍, യുകെ, ലക്‌സംബര്‍ഗ്, ഗ്രീസ് എന്നീ രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് സിട്രണ്‍ മൈ അമി ബഗ്ഗി ഇവി വാങ്ങാന്‍ സാധിക്കുക. ഉടന്‍ തന്നെ തുര്‍ക്കി, മൊറോക്കോ എന്നീ രാജ്യങ്ങളിലും ഈ കാര്‍ വില്‍പ്പനക്കെത്തും.
ഏകദേശം 7800 യൂറോ മുതല്‍ 11000 യൂറോ വരെയാണ് അമി ബഗ്ഗിക്ക് വില വരുന്നത് എന്നതാണ് ഏറെ സുപ്രധാനമായ കാര്യം. 7 മുതല്‍ ഒന്‍പതര ലക്ഷം രൂപ വരെ വിലവരുന്ന ഈ കാറിന് 140 കിലോവരെ ഭാരവും വഹിക്കാനാകും. കാര്‍ഗോയായും, പാസഞ്ചറായും അല്ലെങ്കില്‍ ഇവ രണ്ടുമായും ഈ ഭാരം ബഗ്ഗി വഹിക്കും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 75 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന ഈ കാറിന് മണിക്കൂറില്‍ പരമാവധി 45 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും ശേഷിയുണ്ട്.
തിരക്കേറിയതും ഇടുങ്ങിയതുമായ നഗര പാതകളില്‍ അനുയോജ്യമായ വാഹനം തന്നെയാണ് മൈ അമി ബഗ്ഗി മൈക്രോ.ഈ കാറിനെ സിട്രണ്‍ ഇന്ത്യന്‍ വിപണിയിലേക്ക് കൊണ്ട് വരുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഒന്നും പുറത്ത് വന്നിട്ടില്ല. എന്നാല്‍ വാഹനം ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് എത്തുകയാണെങ്കില്‍ ടാറ്റയുടെ തിയോഗോ ഇ.വിക്ക് പറ്റിയ എതിരാളിയായിരിക്കും.
Comments are closed for this post.