കൊച്ചി: രോഗബാധിനായ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനും ജീവന്‍ നിലനിര്‍ത്താനും അടിയന്തര ഇടപെടലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് സിറ്റിസണ്‍ ഫോറം ഫോര്‍ മഅ്ദനി നിവേദനം നല്‍കി. മന്ത്രി പി. രാജീവിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമാണ് സിറ്റിസണ്‍ ഫോറം ഫോര്‍ മഅ്ദനി ചെയര്‍മാന്‍ ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചത്.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍, പി.ഡി.പി നേതാക്കളായ അഷറഫ് വാഴക്കാല, ജമാല്‍ കുഞ്ഞുണ്ണിക്കര, ഫോറം എറണാകുളം ജില്ല കോഓഡിനേറ്റര്‍ ടി.എ. മുജീബ് റഹ്മാന്‍, ആം ആദ്മി പാര്‍ട്ടി പ്രതിനിധി റിയാസ് യൂസുഫ് തുടങ്ങിയവര്‍ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.
Comments are closed for this post.