ആലപ്പുഴ: ആലപ്പുഴയില്‍ പള്ളി വികാരി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാളാത്ത് സെന്റ് പോള്‍സ് പള്ളി വികാരിയായ ഫാ.സണ്ണി അറയ്ക്കലിനെയാണ്(65)തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരിടത്തേക്ക് സ്ഥലംമാറ്റം ലഭിച്ചതിനുപിന്നാലെയാണ് ആത്മഹത്യ.
ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പള്ളിയുടെ ഓഡിറ്റോറിയത്തിലാണ് വികാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. വൈകിട്ട് പള്ളി കൈക്കാരുടെ യോഗത്തിനെത്തിയവര്‍ വികാരിയെ കാണാതെ തിരഞ്ഞു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്.
മാരാരിക്കുളം ചെത്തി സ്വദേശിയായ ഫാ.സണ്ണി അഞ്ചുവര്‍ഷമായി കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള കാളാത്ത് പള്ളിയില്‍ വികാരിയായിരുന്നു. സഭയുടെ തന്നെ ചേര്‍ത്തലയിലുള്ള മറ്റൊരു ആരാധനാലയത്തിലേക്കായിരുന്നു ഫാദറിന് സ്ഥലംമാറ്റം ലഭിച്ചതിരുന്നത്.
Comments are closed for this post.