വാഷിങ്ടണ്‍: യു.എസ് വ്യോമയാന ഇതിഹാസം ചക്ക് യെയ്ഗര്‍(97) അന്തരിച്ചു. ഏറ്റവും വേഗതകൂടയ മനുഷ്യന്‍ എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ശബ്ദത്തേക്കാല്‍ വേഗത്തില്‍ വിമാനം പറത്തിയ ആദ്യ പൈലറ്റ് എന്ന ബഹുമതി യെയ്ഗറിന്റെ പേരിലാണണ്.
1947 ഒക്ടോബറിലാണ് യെയ്ഗര്‍ റോക്കറ്റ് എഞ്ചിന്‍ ഘടിപ്പിച്ച ബെല്‍ എക്‌സ്1 പരീക്ഷണ വിമാനം ശബ്ദത്തേക്കാള്‍ വേഗത്തില്‍ പറത്തിയത്.
രണ്ടാംലോക മഹായുദ്ധ കാലത്തെ യുദ്ധവൈമാനികനായിരുന്നു യെയ്ഗര്‍. തന്റെ നേട്ടം സ്‌പേസ്, സ്റ്റാര്‍ വാര്‍, സാറ്റലൈറ്റുകള്‍ എന്ന പുതിയ ലോകത്തിലേക്കാണ് വാതിലാണ് തുറന്നതെന്ന് പിന്നീട് അദ്ദേഹം പറഞ്ഞിരുന്നു. 1923 ഫെബ്രുവരി 13ന് ദക്ഷിണ വിര്‍ജീനിയയിലാണ് യെയ്ഗറിന്റെ ജനനം.
1941ലാണ് സൈന്യത്തില്‍ ചേരുന്നത്. 1975ലാണ് വ്യോമസേനയില്‍ നിന്ന് അദ്ദേഹം വിരമിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്ന ദി റൈറ്റ് സ്റ്റഫ് എന്ന പുസ്തകം ഏറെ വിറ്റഴിക്കപ്പെട്ട ഗ്രന്ഥമാണ്. ഇതേ പേരില്‍ 1983ല്‍ സിനിമയും ഇറങ്ങിയിരുന്നു. ഭാര്യ വിക്ടോറിയ യെയ്ഗറാണ് മരണവാര്‍ത്ത അറിയിച്ചത്.
Comments are closed for this post.