സ്ഥിരമായി മൊബൈല്‍ ഫോണിലോ ലാപ്‌ടോപ്പിലോ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരായിരിക്കും ഒട്ടുമിക്ക പേരും. ലോകമെമ്പാടും ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വെബ് ബ്രൗസറാണ് ക്രോം. ഗൂഗിള്‍ അക്കൗണ്ട് വിവിധ ഡിവൈസുകളുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാന്‍ ആകുമെന്ന മെച്ചവുമുള്ളതുകൊണ്ട് ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട മിക്ക ജോലികള്‍ക്കും ഗൂഗിള്‍ ക്രോംമിനെ ആശ്രയിക്കുന്നുണ്ട്.
എന്നാല്‍ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഉപയോക്താക്കളുടെ ഡാറ്റ ഉള്‍പ്പെടെ സുരക്ഷിതമായി നിലനിര്‍ത്താന്‍ ഗൂഗിള്‍ ചില അപ്‌ഡേറ്റുകള്‍ പുറത്തിറക്കാറുണ്ട്. സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന പാച്ചുകളുമായാണ് പുതിയ അപ്‌ഡേറ്റുകള്‍ വരുന്നത്. ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഇത്തരത്തിലുള്ള ഒരു സുരക്ഷാ പ്രശ്‌നം കണ്ടെത്തിയിട്ടുണ്ട്. ഗൂഗിള്‍ ക്രോം 100 ബ്രൗസര്‍ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യാനാണ് നിര്‍ദേശം. ഗൂഗിള്‍ ക്രോമില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടിഇന്‍) വെളിപ്പെടുത്തി. ഹാക്കര്‍മാര്‍ക്ക് ടാര്‍ഗെറ്റുചെയ്ത സിസ്റ്റം ഹാക്ക് ചെയ്യാനും ദുരുപയോഗം ചെയ്യാനുമാകുന്ന സുരക്ഷാ പിഴവാണിത്. തട്ടിപ്പുകള്‍ ഒഴിവാക്കാന്‍, ഉപയോക്താക്കള്‍ ഗൂഗിള്‍ സൂചിപ്പിക്കുന്ന ഉചിതമായ പാച്ചുകള്‍ ഉപയോഗിക്കണം.
chrome users warning from central government
Comments are closed for this post.