
സ്വന്തം ലേഖകന്‍
മലപ്പുറം:പ്രായപൂര്‍ത്തിയാകാതെ നടന്ന വിവാഹങ്ങള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ അസാധുവാക്കുന്നതിനുള്ള അപേക്ഷ ജില്ലാ കോടതിയില്‍ നല്‍കാത്ത പക്ഷം തദ്ദേശസ്ഥാപനങ്ങളില്‍ റജിസ്റ്റര്‍ ചെയ്യാമെന്ന് വിവരാവകാശ രേഖ. മലപ്പുറം എടവണ്ണ സ്വദേശി മദാരി മുഹമ്മദ് അന്‍സാരി നല്കിയ വിവരാവകാശ രേഖക്ക് വിവാഹ(പൊതു)ജനറല്റജിസ്ട്രാര് പഞ്ചായത്ത് ഡയറക്ടറേറ്റ് ഓഫീസില്‍ നിന്ന് നല്കിയ മറുപടിയിലാണ് ഇത് വ്യക്തമാക്കുന്നത്.
പ്രായപൂര്‍ത്തിയാകാതെ നടന്ന വിവാഹങ്ങളില്‍ ദമ്പതികള്‍ക്ക് പ്രായപൂര്‍ത്തിയായി രണ്ട് വര്‍ഷത്തിനകം കക്ഷികളില്‍ ആരെങ്കിലും വിവാഹം അസാധുവാക്കുന്നതിനുള്ള അപേക്ഷ ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ ഇവരുടെ വിവാഹം റജിസ്റ്റര്‍ ചെയ്യാമെന്നാണ് 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിലെ വകുപ്പ്(3)ഉദ്ദരിച്ച് മുഹമ്മദ് അന്‍സാരിക്ക് വിവരാവകാശ രേഖ ലഭിച്ചത്.
വിവാഹ സമയത്ത് വധുവിന് 18, പുരുഷന് 21 വയസ്സും പൂര്‍ത്തിയായില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളിലെ വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാറില്ല. ഇതുമൂലം വിദേശ ജോലിക്ക് പോകുന്നവര്‍ക്ക് പാസ്പോര്ട്ടില് ഭാര്യയുടെ പേര് ഉള്പെടുത്തന്നടക്കം കഴിയാറില്ല.
പ്രായപൂര്‍ത്തിയാകാതെ നടന്ന വിവാഹങ്ങളില്‍ പ്രായപൂര്‍ത്തിയായി രണ്ട് വര്‍ഷത്തിനകം വിവാഹം അസാധുവാക്കുന്നതിനുള്ള അപേക്ഷ ജില്ലാ കോടതിയില്‍ സമര്പിച്ചിട്ടില്ലെന്ന ഭാര്യയുടെയും ഭര്‍ത്താവിന്റെയും സത്യപ്രസ്ഥാവന നല്കിയാല് രജിസ്ട്രേഷന് ലഭിക്കും. വയസ്സ് തെളിയിക്കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കൊണ്ടുള്ള ഉത്തരവുകളും നിലവിലില്ല. എന്നിട്ടും തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ അകാരണമായി രജിസ്ട്രേഷന് തടയുകയാണ്.
Comments are closed for this post.