2022 September 30 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ചിറ്റമൃത് അമിതമായി കഴിച്ചാല്‍ കരള്‍ നാശമോ? വിശദീകരണവുമായി ആയുഷ് മന്ത്രാലയം

കൊവിഡ് കാലത്താണ് ചിറ്റമൃതിന്റെ ഉപയോഗം കൂടുതലായി കണ്ടുവരുന്നത്. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പ്രമേഹത്തെ തടുക്കാനുമൊക്കെ ശേഷിയുണ്ടെന്ന് കരുതപ്പെടുന്ന ചെടിയാണ് ചിറ്റമൃത്. മരങ്ങളെ ചുറ്റി വളരുന്ന ഈ വള്ളിച്ചെടിയുടെ തണ്ടിന് പല രോഗങ്ങളെയും ഭേദപ്പെടുത്താനുള്ള ഔഷധശേഷിയുണ്ടെന്ന് ആയുര്‍വേദം പറയുന്നു.

അതിനിടെ ചിറ്റമൃത് കഴിച്ച പലര്‍ക്കും കരള്‍ നാശമുണ്ടായതായി റിപ്പോര്‍ട്ടുകളും പഠനങ്ങളും പുറത്തു വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര ആയുഷ് മന്ത്രാലയം. ആവശ്യമായ തോതില്‍ കഴിച്ചാല്‍ ചിറ്റമൃത് യാതൊരു വിധത്തിലുമുള്ള പ്രശ്‌നങ്ങളും ശരീരത്തില്‍ ഉണ്ടാക്കില്ലെന്നും കരള്‍ നാശവുമായി ഈ ഔഷധചെടിയെ തെറ്റായി ബന്ധിപ്പിച്ചിരിക്കുകയാണെന്നും ആയുഷ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

എന്നാല്‍ മരുന്നിന്റെ സുരക്ഷ അത് എങ്ങനെ ഉപയോഗിക്കുന്നു.എത്ര അളവില്‍ ഉപയോഗിക്കുന്നു എന്നതിനെയെല്ലാം അടിസ്ഥാനപ്പെടുത്തി ഇരിക്കുമെന്നും ആയുര്‍വേദ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന അളവില്‍ മാത്രമേ ഇത് കഴിക്കാവുള്ളൂ എന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. പല ആയുര്‍വേദ മരുന്നുകളുടെയും സുപ്രധാന ചേരുവയാണ് ചിറ്റമൃത് എന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

ചിറ്റമൃതിനെ കരള്‍ നാശവുമായി ബന്ധപ്പെടുത്തി നടത്തുന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണം കാറ്റ് കടക്കാത്ത പട്ട ഇന്ത്യയുടെ പാരമ്പര്യ ചികിത്സാ സംവിധാനത്തിന് തിരിച്ചടിയാകുമെന്ന ആശങ്കയും
നടത്തുന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണം ഇന്ത്യയുടെ പാരമ്പര്യ ചികിത്സാ സംവിധാനത്തിന് തിരിച്ചടിയാകുമെന്ന ആശങ്കയും ആയുഷ് മന്ത്രാലയം പങ്കുവയ്ക്കുന്നു. അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദ് ഡി ഓഫ് ലിവര്‍ ഡിസീസിന്റെ ഔദ്യോഗിക ജേണലായ ഹെപറ്റോളജി കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പഠനമാണ് ചിറ്റമൃത് കരള്‍ നാശമുണ്ടാക്കുന്നതായി കണ്ടെത്തിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.