2023 March 25 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ചിന്ത ജെറോമിന് ശമ്പള കുടിശ്ശികയായി 8.50 ലക്ഷം രൂപ: ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജേറോമിന് മുന്‍കാല പ്രാബല്യത്തോടെ ശമ്പള കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 2017 ജനുവരി ആറു മുതല്‍ 2018 മെയ് 26വരെയുള്ള കാലയളവിലെ ശമ്പള കുടിശികയായ 8.50 ലക്ഷം രൂപയാണ് ലഭിക്കുക. കായിക യുവജനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറാണ് ഉത്തരവിറക്കിയത്.

അതേസമയം താന്‍ ആവശ്യപ്പെട്ടിട്ടല്ല കുടിശ്ശിക അനുവദിച്ചതെന്ന ചിന്തയുടെ വാദം പൊളിയുന്നു. ചിന്തയുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

2016 ഒക്ടോബറിലാണ് ചിന്ത ജേറോമിനെ യുവജന കമ്മിഷന്‍ ചെയര്‍ പേഴ്‌സനായി നിയമിച്ചത്.സേവന വേതന വ്യവസ്ഥകളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതുവരെ 50,000 രൂപ അഡ്വാന്‍സ് ശമ്പളമായി നിശ്ചയിച്ചു. 2018 മെയ് മാസം ചെയര്‍പഴ്‌സന്റെ ശമ്പളം ഒരു ലക്ഷം രൂപയാക്കി. 2016 ഒക്ടോബര്‍ മാസം മുതല്‍ 2018 മെയ് വരെയുള്ള ശമ്പളം ഒരു ലക്ഷം രൂപയായി പരിഗണിച്ച് കുടിശിക അനുവദിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ചിന്ത ജറോം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടു തവണ ആവശ്യം തള്ളിയെങ്കിലും ഒടുവില്‍ ധനകാര്യ വകുപ്പ് അംഗീകാരം നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.