2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഇന്ത്യയിലെ നിരോധനം: ടിക്‌ടോകിന്റെ പാരന്റ് കമ്പനിക്ക് 6 ബില്യണ്‍ ഡോളര്‍ നഷ്ടമാകും

 

ഇന്ത്യയില്‍ ആപ്പ് നിരോധിച്ചതോടെ ടിക്‌ടോകിന്റെ പാരന്റ് കമ്പനിക്കുണ്ടാവുന്നത് ഭീമമായ നഷ്ടം. ആറു കോടി ബില്യണ്‍ ഡോളര്‍ നഷ്ടം സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബൈറ്റ് ഡാന്‍സ് എന്ന കമ്പനിയുടേതാണ് ടിക്‌ടോക്. 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച കൂട്ടത്തിലാണ് ടിക്‌ടോകും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യ- ചൈന സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിച്ച ഘട്ടത്തില്‍ ഈ ആപ്പുകള്‍ നിരോധിച്ചത്.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ബൈറ്റ്ഡാന്‍സ് കമ്പനി 1 ബില്യണ്‍ യു.എസ് ഡോളര്‍ നിക്ഷേപിച്ചിരുന്നു. ഇതേ കമ്പനിക്ക് കീഴിലുള്ള മൂന്ന് ആപ്പുകള്‍ നിരോധിച്ചവയിലുള്ളത്. ജനപ്രിയമായ ടിക്‌ടോകിനു പുറമെ, ഹലോ സോഷ്യല്‍ മീഡിയാ ആപ്പ്, വിഗോ വിഡിയോ എന്നീ ആപ്പുകളും ബൈറ്റ്ഡാന്‍സിന്റേതാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.