2022 December 01 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ചൈനീസ് ആപ്പ് ടിക്ടോക് നിരോധിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍ ഡി.സി: ചൈനീസ് ആപ്പ് ടിക്ടോക് നിരോധിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ടിക്ടോകിന്റെ സേവനം ചൈനീസ് ഇന്റലിജന്‍സ് ആവശ്യത്തിനായി ഉപയോഗിക്കുന്നുവെന്ന ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടിയെന്ന് ട്രംപ് പറഞ്ഞു.

വിവരങ്ങള്‍ ചോര്‍ത്താനും മറ്റുമായി ആപ്പ് ചൈന ഉപയോഗപ്പെടുത്തുന്നുവെന്ന് യു.എസ് അധികൃതര്‍ക്കിടയില്‍ വ്യാപക അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതേ കാരണം പറഞ്ഞ് ഇന്ത്യ കൂടി നിരോധിച്ചതോടെ ടിക്ടോകിനു മേലുള്ള നിരോധനത്തിന് ആക്കം കൂടി.

ടിക്ടോകിന്റെ പാരന്റ് കമ്പനിയായ ബൈറ്റ്ഡാന്‍സില്‍ നിന്ന് വേര്‍പ്പെടുത്തിയാല്‍ യു.എസില്‍ തുടരാമെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ നിരോധിക്കണമെന്നു തന്നെയാണ് ട്രംപ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.