2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് മരണസംഖ്യയില്‍ തിരുത്തലുകളുമായി ചൈന; വുഹാനില്‍ മരണസംഖ്യയില്‍ 50 ശതമാനം വര്‍ധന

ബീജിങ്: കൊവിഡ് മൂലമുണ്ടായ മരണസംഖ്യയില്‍ തിരുത്തലുകളുമായി ചൈന. പുതിയ കണക്കുപ്രകാരം 50 ശതമാനം വര്‍ധനവാണ് ഉണ്ടായത്. നേരത്തെ പല കാരണങ്ങള്‍കൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയതോ നഷ്ടപ്പെട്ടതോ ആയ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഇപ്പോള്‍ 1290 മരണങ്ങള്‍കൂടിയാണ് വുഹാനില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ഇതോടെ മരണസംഖ്യ 3869 ആയി. പുതിയ കണക്കുകള്‍ വന്നതോടെ നേരത്തെ മരിച്ചവരില്‍ ഇരട്ടി ആളുകളാണ് വുഹാനില്‍ കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് മനസിലാവുന്നത്.

കൊവിഡ് ബാധയുടെ ആദ്യഘട്ടത്തില്‍ ആശുപത്രികളില്‍ നിന്നും റിപ്പോര്‍ട്ട് വരാന്‍ വൈകിയെന്നും ചില രോഗികള്‍ അവരുടെ വീടുകളില്‍ വച്ചുതന്നെ മരിച്ചിട്ടുണ്ടെന്നുമാണ് അധികൃതര്‍ പറയുന്നത്.

പല രാജ്യങ്ങളിലും പതിനായിരത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോഴും പ്രഭവ കേന്ദ്രമായ ചൈനയിലെ മരണസംഖ്യ സംശയത്തിനിടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചൈന പുതുക്കിയ കണക്ക് പുറത്തുവിട്ടത്.

വുഹാനില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണവും പരിഷ്‌കരിച്ചിട്ടുണ്ട്. 325 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ഇത് 50333 ആയി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.