അയല്‍ക്കാരനോടുള്ള ദേഷ്യത്തിന് അദ്ദേഹത്തിന്റെ കോഴികളെ പേടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ യുവാവിന് തടവുശിക്ഷ. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലാണ് സംഭവം. ഗു എന്ന ചെറുപ്പക്കാരനാണ് അയല്‍ക്കാരന്റെ ഫാമില്‍ അതിക്രമിച്ചുകയറി കോഴികളെ പേടിപ്പിച്ച് കൊലപ്പെടുത്തിയത്.
ഫാമില്‍ ഫഌഷ്‌ലൈറ്റുമായി അതിക്രമിച്ചു കയറിയ ഗു ലൈറ്റ് അടിച്ച് കോഴികളെ പേടിപ്പിച്ചു. വെളിച്ചം കണ്ട് പേടിച്ച് കോഴികളെല്ലാം കൂടിന്റെ ഒരു വശത്തേക്ക് മാറിപ്പോവുകയും ഇതിനിടെ പരസ്പരം ചവിട്ടിയും കൊത്തിയും ചാവുകയുമായിരുന്നുവെന്നും ചൈന ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു.
2022 ല്‍ ഗുവിന്റെ അനുമതിയില്ലാതെ അയാളുടെ പറമ്പിലെ മരങ്ങള്‍ അല്‍ക്കാരന്‍ വെട്ടിമാറ്റിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിന്നീടൊരു ദിവസം രാത്രിയില്‍ ഫഌഷ്‌ലൈറ്റുമായി അയല്‍ക്കാരന്റെ ഫാമില്‍ അതിക്രമിച്ചുകയറി കോഴികളെ പേടിപ്പിച്ചു. അന്ന് അഞ്ഞൂറോളം കോഴികള്‍ ചത്തു. ഇതിനെത്തുടര്‍ന്ന് അയല്‍ക്കാരന്‍ പൊലിസില്‍ പരാതി നല്‍കി. ഉടമയ്ക്ക് നഷ്ടപരിഹാരമായി 35000 രൂപ നല്‍കാന്‍ ഗു വിനോട് പൊലിസ് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അയാളുടെ പക ഇരട്ടിപ്പിച്ചു. അങ്ങനെ വീണ്ടും ഇയാള്‍ കോഴികളെ പേടിപ്പിച്ച് കൊല്ലാന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു. രണ്ട് തവണയായി 1100 കോഴികളെ ഇയാള്‍ പേടിപ്പിച്ച് കൊന്നതായി അധികൃതര്‍ പറയുന്നു.
Comments are closed for this post.