2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആഗോള സമ്പത്ത് മൂന്നിരട്ടിയായി വര്‍ധിച്ചു; അമേരിക്കയെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യമായി ചൈന

ബെയ്ജിംഗ്: അമേരിക്കെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രത്തിലേക്ക് കുതിച്ച് ചൈന. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ ചൈനയുടെ ആഗോള സമ്പത്ത് മൂന്നിരട്ടിയായാണ് വര്‍ധിച്ചത്.ലോകവരുമാനത്തിന്റെ 60ശതമാനത്തിലേറെ പ്രതിനിധീകരിക്കുന്ന പത്ത് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാണ് മക്കിന്‍സി ആന്‍ഡ് കമ്പനി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

2000 ത്തില്‍ നെറ്റ് വെല്‍ത്ത് 156 ലക്ഷം കോടി ഡോളറായിരുന്നത് 2020 ല്‍ 514 ലക്ഷം കോടി ഡോളറായി മാറിയിരിക്കുകയാണ്. ഈ വളര്‍ച്ചയുടെ മൂന്നിലൊന്നും ചൈനയ്ക്ക് അവകാശപ്പെട്ടതാണ്. 2000ത്തില്‍ ഏഴ് ലക്ഷം കോടി ഡോളറായിരുന്നു ചൈനയുടെ വെല്‍ത്ത് എങ്കില്‍ 2020 ല്‍ അത് 120 ലക്ഷം കോടി ഡോളറായി.

യുഎസിന്റെ ആസ്തി ഈ കാലയളവില്‍ ഇരട്ടിയലധികംവര്‍ധിച്ച് 90 ലക്ഷം കോടി ഡോളറായി. ഇരുരാജ്യങ്ങളിലിലും സമ്പത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും സമ്പന്നരായ 10ശതമാനം കുടുംബങ്ങളുടെ കൈവശമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം കൊവിഡ് പ്രതിസന്ധിയിലാക്കിയ സാമ്പത്തിക രംഗത്തെ തിരികെ കൊണ്ടുവരാന്‍ രാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ സെന്റര്‍ പഠനവിധേയമാക്കിയിരുന്നു. ഇതില്‍ ചൈന, അമേരിക്കയെ ബഹുദൂരം പിന്നിലാക്കിയെന്നായിരുന്നു കണ്ടെത്തിയിരുന്നത്. കൊവിഡ് മൂലമുണ്ടായ തകര്‍ച്ച തീര്‍ച്ചയായും ചൈനയ്ക്ക് അനുകൂലമായി കാര്യങ്ങള്‍ മാറ്റി മറിച്ചു എന്ന് കരുതണമെന്നാണ് കഴിഞ്ഞ വര്‍ഷം പുറത്ത് വന്ന പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൂടുതല്‍ ഉത്പാദനക്ഷമമായ മേഖലകളില്‍ നിക്ഷേപം പ്രയോജനപ്പെടുത്തി ആഗോളതലത്തില്‍ ജിഡിപി വിപുലീകരിക്കുന്നതിനാണ് അനുയോജ്യമെന്ന് റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.