2021 January 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചൈനയില്‍ ഭൂചലനം; നൂറിലേറെ പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

ബെയ്ജിങ്: ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ നൂറിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അതേസമയം, ഏഴു പേര്‍ മരിച്ചന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട് നിരവധി ആളുകള്‍ക്ക് പരുക്കേറ്റു.

ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 9.20ഓടെ റിക്ടര്‍ സ്‌കെയില്‍ 7തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂകമ്പത്തില്‍ അറുപതിലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് വാര്‍ത്ത എജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ മുപ്പത് പേരുടെ നില ഗുരുതരമാണ്.

ഗ്വാന്‍ജുയാന്‍ നഗരത്തിന് 200 കിലോ മീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. കാര്യമായ നാശനഷ്ടങ്ങളുണ്ടെന്നാണു റിപ്പോര്‍ട്ട്.

നേരത്തെയും ഇവിടെ ഭൂചനം ഉണ്ടായിട്ടുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.