
ബീജിങ്: യു.എസ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി പ്രസിഡന്റ് സ്ഥാനത്തെത്തിയ ജോ ബൈഡനെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനെയും അഭിനന്ദിച്ച് ചൈന. മറ്റു ലോകരാഷ്ട്രങ്ങളെല്ലാം നേരത്തെ തന്നെ അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നുവെങ്കിലും ദിവസങ്ങള്‍ക്കു ശേഷമാണ് ചൈനയുടെ അഭിനന്ദനമെത്തുന്നത്.
തെരഞ്ഞെടുപ്പില്‍ ബൈഡന്റെ വിജയം വ്യക്തമാണെങ്കിലും നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതുവരെ അംഗീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്നാണ് ട്രംപിന്റെ വാദം. എന്നാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനുള്ള നടപടികളുമായി ബൈഡനും രംഗത്തുണ്ട്.
യു.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും വരുന്ന പ്രതികരണങ്ങള്‍ ശ്രദ്ധിച്ചുവരികയായിരുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു. അമേരിക്കന്‍ ജനതയുടെ തെരഞ്ഞൈടുപ്പിനെ ഞങ്ങള്‍ ബഹുമാനിക്കുന്നുവെന്നും ബൈഡനെയും കമല ഹാരിസിനെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ബൈഡനെ അഭിനന്ദിച്ച് യു.എസ് സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസും രംഗത്തെത്തി.
Comments are closed for this post.