റിയാദ് • ചൈനയുമായി സഊദി അറേബ്യ 560 കോടി ഡോളറിന്റെ വ്യാപാര കരാർ ഒപ്പുവച്ചു. ചൈനീസ് ഇലക്ട്രിക് വാഹന കമ്പനിയുമായാണ് കരാർ. അറേബ്യൻ രാജ്യങ്ങൾ ചൈനയുമായി സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. യു.എസുമായി അടുത്ത ബന്ധം പുലർത്തിയ സഊദിയിൽ നേരത്തെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് സന്ദർശനം നടത്തിയിരുന്നു.
സ്വയം ഡ്രൈവ് ചെയ്യുന്ന ഇലക്ട്രിക് കാറാണ് നിർമിക്കാൻ ധാരണയായത്. 10ാമത് അറബ് – ചൈന ബിസിനസ് സമ്മേളനവും നേരത്തെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ സഊദിയിൽ ചേർന്നിരുന്നു.
Comments are closed for this post.