2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പോപ്പുലര്‍ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ മുദ്രാവാക്യം: കേസ് എടുക്കണമെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍

ന്യുഡല്‍ഹി: പോപ്പുലര്‍ഫ്രണ്ട് റാലിക്കിടെ കുട്ടി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കേസ് എടുക്കാന്‍ ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മിഷന്‍. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന പ്രകടനത്തിനിടെ കുട്ടിവിളിച്ച മുദ്രാവാക്യമാണ് വിവാദമായത്.
സംഭവത്തില്‍ ശക്തമായ നടപടി എടുക്കാന്‍ ജില്ലാ ഭരണ കൂടത്തോടാവശ്യപ്പെടുമെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ വ്യക്തമാക്കി.

കുട്ടി മുദ്രവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് പൊലിസ് അന്വേഷണം ആരംഭിച്ചത്. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെടുക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് പൊലിസ് അറിയിച്ചത്. കുട്ടി പ്രകടനത്തില്‍ മുദ്രാവാക്യം വിളിച്ച കാര്യം സ്ഥിരീകരിച്ച പോപ്പുലര്‍ ഫ്രണ്ട് വിളിച്ചത് സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.