2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കുട്ടികള്‍ക്ക് രാത്രിയില്‍ ഇന്റര്‍നെറ്റ് അനുവദിക്കില്ല; നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ചൈന

കുട്ടികള്‍ക്ക് രാത്രിയില്‍ ഇന്റര്‍നെറ്റ് അനുവദിക്കില്ല

ബീജിങ്: കുട്ടികള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ആസക്തി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് ലഭ്യതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ചൈന.

18 വയസ്സിന് താഴെയുള്ളയുള്ള കുട്ടികളുടെ മൊബൈലുകളില്‍ രാത്രി പത്തു മണി മുതല്‍ രാവിലെ ആറു മണി ഇന്റര്‍നെറ്റ് ലഭ്യത ഒഴിവാക്കുന്ന നിയമമാണ് ചൈന കൊണ്ടുവരുന്നത്. പൊതുജനങ്ങളുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം നിയമം സെപ്തംബര്‍ രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരും.

എട്ട് വയസും അതിനുതാഴെയുമുള്ളവര്‍ക്ക് ദിവസത്തില്‍ 40 മിനിറ്റും 16,17 വയസുള്ളവര്‍ക്ക് രണ്ട് മണിക്കൂര്‍ വരെയും മാത്രം ഇന്റര്‍നെറ്റ് അനുവദിക്കുന്ന സംവിധാനവും നിലവില്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈബര്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷനാ(സിഎസി)ണ് നിയമം കൊണ്ടുവരുന്നത്. കുട്ടികള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ആസക്തി കുറയ്ക്കാനായി മൈനര്‍ മോഡ് പ്രോഗ്രാമുകള്‍ കൊണ്ടുവരാനായി സിഎസി കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. മൊബൈല്‍ ഓണാക്കുന്നയുടന്‍ ഈ മോഡ് ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനം ഒരുക്കണമെന്നും അധികൃതര്‍ പറഞ്ഞു.

ഹോം സ്‌ക്രീനില്‍ തന്നെ ഐക്കണായയോ സെറ്റിംഗ്‌സിലോ ഈ സംവിധാനം വേണമെന്നും നിര്‍ദേശിച്ചു. ഈ മോഡ് ആക്ടീവ് ആക്കുന്നതോടെ കുട്ടികള്‍ക്ക് അവരുടെ പ്രായത്തിന് അനുസരിച്ചുള്ള ഉള്ളടക്കമാണ് ലഭിക്കുക.

മൂന്നു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പാട്ടുകളും ഓഡിയോ ഉള്ളടക്കവും നല്‍കണമെന്നാണ് സിഎസി പറയുന്നത്. 12 മുതല്‍ 16 വരെ പ്രായമുള്ളവര്‍ക്ക് വിദ്യാഭ്യാസ വാര്‍ത്താ ഉള്ളടക്കവും നല്‍കണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.