
17 കാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന്, നിഷേധിച്ച് ഇ.ഡി ജോസഫ്
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനെതിരേ പോക്സോ കേസ്. കണ്ണൂര്‍ ജില്ലാ ചെയര്മാന് ഇ.ഡി ജോസഫിനെതിരേയാണ് കേസ്. പരാതിക്കാരിയായ 17കാരിയോട് മോശമായി പെരുമാറിയെന്നും ലൈംഗികചുവയോടെ സംസാരിച്ചുവെന്നുമാണ് പരാതി.
സംഭവത്തില്‍ പെണ്‍കുട്ടി മജിസ്ട്രേറ്റിനു രഹസ്യമൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരി പൊലിസാണ് കേസെടുത്തത്.
അതേ സമയം പരാതി നിഷേധിച്ച് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്മാന് ഇ.ഡി ജോസഫ്. കുട്ടിയോട് കേസുമായി ബന്ധപ്പെട്ടകാര്യമാണ് സംസാരിച്ചത്. ലൈംഗികചുവയോടെ സംസാരിച്ചിട്ടില്ലെന്നും വനിതാ കൗണ്‍സിലറുടെ സാന്നിധ്യത്തിലാണ് സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.