കോഴിക്കോട്:മലയാളികളുടെ ഓണസദ്യയ്‌ക്കൊപ്പം തന്നെ ഇലയ്ക്കരികില്‍ ചിക്കന്‍ വിഭവങ്ങളും വിളമ്പാറുണ്ട്. ഇത്തരത്തില്‍ ഉത്സവകാലത്താണ്
വീണ്ടും കോഴി ഇറച്ചി വില ഉയരുന്നത്.
ഒരാഴ്ച മുമ്പ് 190 രൂപയായിരുന്ന കോഴി ഇറച്ചിക്ക് ഇപ്പോള്‍ വില 240 രൂപയാണ്.അതേസമയം ഓണ വിപണി ലക്ഷ്യമിട്ട് കോഴി ഇറച്ചിക്ക് കൃത്രിമ ക്ഷാമമുണ്ടാക്കി വില വര്‍ധിപ്പിക്കുന്നുവെന്ന് ചിക്കന്‍ വ്യപാരി സമിതി ആരോപിക്കുന്നത്. ഓണം അടുക്കുന്തോറും ഇനിയും വില വര്‍ധിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഫാമുകളില്‍ ആവശ്യത്തിനു കോഴികളുള്ളപ്പോളാണ് പൂഴ്ത്തിവച്ച് ക്ഷാമം ഉണ്ടാക്കുന്നത്. ജില്ലാ ഭരണകൂടം ഇടപെട്ട് പൂഴിത്തിവയ്പ്പുകാരെ കണ്ടെത്തി നടപടിയെടുത്ത് ഓണക്കാലത്ത് ന്യായ വിലയക്ക് കോഴി ഇറച്ചി ലഭ്യമാക്കാനുള്ള അവസരം സൃഷ്ടിക്കണമെന്നാണ് ചിക്കന്‍ വ്യാപാരി സമിതിയുടെ ആവശ്യം.
Comments are closed for this post.