പാലക്കാട്: മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം പ്രതിപക്ഷം കടുപ്പിച്ചപ്പോള്‍ കരുതല്‍ തടങ്കലുമായി പൊലിസ്. പാലക്കാട് തൃത്താലയില്‍ ഇന്ന് മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയെ അടക്കം നാലുപേരെ പൊലിസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കി.
എ.കെ ഷാനിബിനെയാണ് ഇന്ന് രാവിലെ ആറ് മണിക്ക് വീട്ടിലെത്തി ചാലിശ്ശേരി പൊലിസ് കസ്റ്റഡിയിലെടുത്തത്. വേറെ മൂന്നുപേരെകൂടി തടങ്കലിലാക്കിയതായാണ് വിവരം. സിആര്‍പിസി വകുപ്പ് 151 പ്രകാരമുള്ള കരുതല്‍ തടങ്കല്‍ ആണെന്നാണ് ചാലിശ്ശേരി പൊലിസിന്റെ വിശദീകരണം. കൂടുതല്‍ പേരെ കരുതല്‍ തടങ്കലിലാക്കണോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും പൊലിസ് പറഞ്ഞു.
Comments are closed for this post.